Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Shaming

ര​ണ്ടു പ്ര​സ​വ​വും ഒ​രു മി​സ്കാ​ര്യേ​ജും ക​ഴി​ഞ്ഞ ശ​രീ​ര​മാ​ണ്; ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തു​ന്ന​വ​രോ​ട് പേ​ളി മാ​ണി

ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തു​ന്ന​വ​രോ​ട് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​വ​താ​ര​ക​യും വ്ലോ​ഗ​റു​മാ​യ പേ​ളി മാ​ണി. ബോ​ഡി ഷേ​മിം​ഗ് എ​ന്ന​ത് ഒ​രു സാ​ധാ​ര​ണ കാ​ര്യ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്കാ​യി ഒ​രു നി​മി​ഷം മൗ​നം പാ​ലി​ക്കാം എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് പേ​ളി പ്ര​തി​ക​രി​ച്ച​ത്.

ത​ന്‍റെ ശ​രീ​ര​ത്തെ താ​ൻ അ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു മി​സ്കാ​ര്യേ​ജും ര​ണ്ട് പ്ര​സ​വ​വും ക​ഴി​ഞ്ഞ ശ​രീ​ര​മാ​ണി​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

‘‘ശ​രീ​ര​ത്തെ പ​രി​ഹ​സി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ ഒ​ന്നാ​ണെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്കാ​യി ഒ​രു നി​മി​ഷം ന​മു​ക്ക് മൗ​നം പാ​ലി​ക്കാം. ​എ​ന്നാ​ൽ അ​ത് ഒ​ട്ടും ശ​രി​യ​ല്ല, ഒ​രി​ക്ക​ലും ശ​രി​യാ​വു​ക​യു​മി​ല്ല. ഞാ​ൻ എ​ന്‍റെ ശ​രീ​ര​ത്തെ അ​ത്ര​മേ​ൽ സ്നേ​ഹി​ക്കു​ന്നു. ര​ണ്ട് പ്ര​സ​വ​ങ്ങ​ളും ഒ​രു ​മി​സ്കാ​രി​ജും അ​തി​ജീ​വി​ച്ച എ​ന്‍റെ ഈ ​ശ​രീ​രം, മു​ൻ​പ​ത്തേ​ക്കാ​ൾ ക​രു​ത്തോ​ടെ ഇ​ന്നും നി​ല​കൊ​ള്ളു​ന്നു.’’​പേ​ർ​ളി മാ​ണി കു​റി​ച്ചു.

ഹീ​ലിം​ഗ് ഫ്രം ​വി​ത്തി​ൻ എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ പേ​ളി പ​ങ്കു​വ​ച്ച കു​റി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. താ​ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

Kerala

ബോഡി ഷെയ്മിംഗ് : ഗൗരിക്ക് ‘അമ്മ’യുടെ പിന്തുണ

കൊ​​​ച്ചി: ബോ​​​ഡി ഷെ​​​യ്മിം​​​ഗ് പ​​​രാ​​​മ​​​ര്‍ശ​​​ത്തി​​​നു വി​​​ധേ​​​യ​​​യാ​​​യ ന​​​ടി ഗൗ​​​രി കി​​​ഷ​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി താ​​​ര​​​സം​​​ഘ​​​ട​​​ന ‘അ​​​മ്മ’.

ആ​​​രാ​​​യാ​​​ലും എ​​​പ്പോ​​​ഴാ​​​യാ​​​ലും എ​​​വി​​​ടെ​​​യാ​​​യാ​​​ലും ബോ​​​ഡി ഷെ​​​യ്മിം​​​ഗ് ചെ​​​യ്യു​​​ന്ന​​​ത് തെ​​​റ്റാ​​​ണെ​​​ന്ന് ഞ​​​ങ്ങ​​​ളും ഉ​​​റ​​​ച്ചുവി​​​ശ്വ​​​സി​​​ക്കു​​​ന്നു എ​​​ന്ന കു​​​റി​​​പ്പോ​​​ടെ​​​യാ​​​ണ് ‘അ​​​മ്മ’ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ത​​​മി​​​ഴ് ചി​​​ത്രം അ​​​ദേ​​​ഴ്‌​​​സി​​​ന്‍റെ പ്ര​​​മോ​​​ഷ​​​ന്‍ പ്ര​​​സ് മീ​​​റ്റി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സി​​​നി​​​മ​​​യി​​​ല്‍ എ​​​ടു​​​ത്ത് ഉ​​​യ​​​ര്‍ത്തി​​​യ​​​പ്പോ​​​ള്‍ എ​​​ന്താ​​​യി​​​രു​​​ന്നു ഭാ​​​ര​​​മെ​​​ന്നാ​​​യി​​​രു​​​ന്നു യു​​​ട്യൂ​​​ബ് വ്ലോ​​​ഗ​​​റു​​​ടെ ചോ​​​ദ്യം. ഇ​​​തി​​​നോ​​​ട് ഗൗ​​​രി രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാണ് പ്ര​​​തി​​​ക​​​രി​​​ച്ചത്.

‌ത​​​ന്‍റെ ഭാ​​​ര​​​വും സി​​​നി​​​മ​​​യും ത​​​മ്മി​​​ല്‍ എ​​​ന്തു ബ​​​ന്ധ​​​മാ​​​ണെ​​​ന്നും ന​​​ട​​​ന്മാ​​​രോ​​​ട് ഇ​​​ത്ത​​​രം ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​മോ​​​യെ​​​ന്നും ന​​​ടി ചോ​​​ദി​​​ച്ചു. ബ​​​ഹു​​​മാ​​​നമി​​​ല്ലാ​​​ത്ത ചോ​​​ദ്യ​​​ത്തി​​​ന് മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും ന​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ താ​​​ര​​​ങ്ങ​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി പേ​​​ര്‍ ഗൗ​​​രി​​​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

നി​​​ല​​​പാ​​​ടി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ന്ന് ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച ഗൗ​​​രി കി​​​ഷ​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി ന​​​ടി ഖു​​​ശ്ബു​​​വും, ചോ​​​ദ്യം ചോ​​​ദി​​​ച്ച​​​യാ​​​ള്‍ക്ക് ചു​​​ട്ട മ​​​റു​​​പ​​​ടി ന​​​ല്‍കി​​​യ​​​തി​​​ല്‍ അ​​​ഭി​​​ന​​​ന്ദ​​​ന​​​മെ​​​ന്ന് സു​​​പ്രി​​​യ മേ​​​നോ​​​നും കു​​​റി​​​ച്ചു.

National

ബോഡി ഷേമിംഗ് : യുട്യൂബറിന് ചുട്ട മറുപടി കൊടുത്ത് നടി ഗൗരി കിഷൻ

ചെ​​​ന്നൈ: പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ശ​​​രീ​​​ര​​​ഭാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ച്ച യു​​​ട്യൂ​​​ബ​​​റി​​​ന് മ​​​ല​​​യാ​​​ള ന​​​ടി ഗൗ​​​രി ജി. ​​​കി​​​ഷ​​​ൻ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യി. എ​​​ന്‍റെ ത​​​ടി എ​​​ങ്ങ​​​നെ​​​യാ​​​ണ് ത​​​നി​​​ക്ക് പ്ര​​​ശ്ന​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ല, ചോ​​​ദ്യം സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണ്.

എ​​​ന്‍റെ ഭാ​​​രം എ​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്. അ​​​തെ​​​ന്‍റെ ക​​​ഴി​​​വു​​​ക​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്ത​​​രു​​​ത്. ഇ​​​ത് ബോ​​​ഡി ഷേ​​​മിം​​​ഗ് ആ​​​ണ്. ശ​​​രീ​​​ര ഭാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യം വി​​​ഡ്ഢി​​​ത്ത​​​മാ​​​യേ ക​​​ണ​​​ക്കാ​​​ക്കാ​​​നാ​​​കൂ എ​​​ന്നാ​​​യി​​​രു​​​ന്നു ഗൗ​​​രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

ഇ​​​തു​​​വ​​​രെ ന​​​ല്ല ക്യാ​​​ര​​​ക്ട​​​റു​​​ക​​​ളാ​​​ണ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. എ​​​ന്‍റെ ക​​​ഴി​​​വു​​​ക​​​ൾ​​​ക്ക് ത​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മി​​​ല്ല. ഇ​​​തു ജേ​​​ർ​​​ണ​​​ലി​​​സ​​​മ​​​ല്ല, ആ ​​പ്ര​​​ഫ​​​ഷ​​​ന്‍റെ വി​​​ല​​​കു​​​റ​​​ച്ചു​​​കാ​​​ണ​​​രു​​​തെ​​​ന്നും ജേ​​​ർ​​​ണ​​​ലി​​​സം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​കൂ​​​ടി​​​യാ​​​യ ഗൗ​​​രി രൂ​​​ക്ഷ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു. ത​​​നി​​​ക്കു പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​തി​​​നെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഗൗ​​​രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

​​​ത​​​മി​​​ഴ്, മ​​​ല​​​യാ​​​ളം സി​​​നി​​​മ​​​ക​​​ളി​​​ൽ പ്ര​​​ശ​​​സ്ത​​​യാ​​​യ ഒ​​​രു ന​​​ടി​​​യോ​​​ടു മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യ യു​​​ട്യൂ​​​ബ​​​റി​​​ന്‍റ ന​​​ട​​​പ​​​ടി​​​യെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യി ചെ​​​ന്നൈ പ്ര​​​സ് ക്ല​​​ബ് അ​​​റി​​​യി​​​ച്ചു. ത​​​ന്‍റെ മൗ​​​നം ബോ​​​ഡി ഷേ​​​മിം​​​ഗി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​തു​​കൊ​​​ണ്ട​​​ല്ലെ​​​ന്ന് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സ​​​ഹ​​​ന​​​ട​​​ൻ ആ​​​ദി​​​ത്യ മാ​​​ധ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ പ​​​ല​​​രും പ്ര​​​തി​​​ക​​​ണ​​​ങ്ങ​​​ളു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ജേ​​​ർ​​​ണ​​​ലി​​​സ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ചി​​​ല​​​ർ വ്യ​​​ക്ത്യാ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ണ​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും ഇ​​​തി​​​നു ത​​​ട​​​യി​​​ട​​​ണ​​​മെ​​​ന്നും സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​ട്ടി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. മാ​​​ന്യ​​​മ​​​ല്ലാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കു​​​ന്ന ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ​​​ക്ക് ചു​​​ട്ട​​​മ​​​റു​​​പ​​​ടി കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ന​​​ടി ഖു​​​ശ്ബു സു​​​ന്ദ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്ക​ണം; സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി പ്ര​തി​പ​ക്ഷ​നേ​താ​വ്

 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം സ​ഭാ രേ​ഖ​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

പ്ര​തി​പ​ക്ഷ നി​യ​മ​സ​ഭാ അം​ഗ​ത്തി​ന്‍റെ ഉ​യ​ര കു​റ​വി​നെ​യും ശാ​രീ​രി​ക ശേ​ഷി​യെ​യും അ​പ​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ​ഭ​യു​ടെ അ​ന്ത​സി​നു ക​ള​ങ്കം വ​രു​ത്തു​ന്ന​തും പാ​ര്‍​ലി​മെ​ന്‍റ​റി മ​ര്യാ​ദ​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷാം​ഗ​ത്തി​ന്‍റെ ഉ​യ​ര​ക്കു​റ​വി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം. എ​ട്ടു​മു​ക്കാ​ല്‍ അ​ട്ടി​വ​ച്ച പോ​ലെ ഒ​രാ​ള്‍ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​ത്ര​യും ഉ​യ​രം മാ​ത്ര​മു​ള്ള ഒ​രാ​ളാ​ണ് നി​യ​മ​സ​ഭ​യു​ടെ പ​രി​ര​ക്ഷ ഉ​പ​യോ​ഗി​ച്ച്, വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​നെ ആ​ക്ര​മി​ക്കാ​ന്‍ പോ​യ​ത്. സ്വ​ന്തം ശ​രീ​ര​ശേ​ഷി അ​തി​നൊ​ന്നും പ​റ്റു​ന്ന​ത​ല്ല എ​ന്ന് കാ​ണു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Latest News

Up